റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് ശീലമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വീണ്ടും റെക്കോര്‍ഡ്. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ കോലി മറികടന്നു. ടി20യില്‍ ക്യാപ്റ്റനെന്ന നിരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ റെക്കോര്‍ഡാണ് കോലി മറികടന്നത്.